Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമൂഹ്യനീതി മുദ്രാവാക്യമാക്കും: ബിജെപി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതിയെന്ന മുദ്രാവാക്യംഉയര്‍ത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

സാമൂഹ്യനീതി ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളെടുത്തുവെന്ന് യുഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കണം. ഭൂരിപക്ഷ സമുദായത്തിന് നീതി നഷ്ടമാകുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. ന്യൂനപക്ഷ സമുദായങ്ങള്‍ സംഘടിത ശക്തി ഉപയോഗിച്ച് അവിഹിതനേട്ടം ഉണ്ടാക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് നേരത്തെ ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് മാറ്റാന്‍ യു.ഡി.എഫ് എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് പിള്ള ചോദിച്ചു.

വിദ്യാഭ്യാസ രംഗത്ത് ഭൂരിപക്ഷ സമുദായത്തിന് നാല് ശതമാനം സ്കൂളുകളാണുള്ളത്. മറ്റുള്ളവര്‍ക്ക് 58 ശതമാനവും ഉണ്ട്. ഇത് നീതി നിഷേധവും ന്യൂനപക്ഷ പ്രീണനവുമാണ്. ന്യൂനപക്ഷ വോട്ടുകളാണ് ഇടത്-വലത് മുന്നണികള്‍ക്കാവശ്യം.

ബിജെപി ഹിന്ദു പാര്‍ട്ടിയല്ല. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ബിജെപി എതിരല്ല. തുല്യനീതി ഉറപ്പാക്കാനാണ് ന്യൂനപക്ഷ പ്രീണനം അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ തീരുമാനിക്കാന്‍ ഫിബ്രവരി 12 മുതല്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചേരും. പാര്‍ട്ടിയുടെ ദേശീയ നേതാക്കളും ഈ യോഗത്തില്‍ പങ്കെടുക്കുമെന്ന് പിള്ള അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+