പിബി തീരുമാനം തിരിച്ചടിയല്ല: കരുണാകരന്‍
തിരുവനന്തപുരം: എല്‍ഡിഎഫില്‍ ഭിന്നിപ്പുണ്ടാക്കി മുന്നണിയില്‍ ഘടക കക്ഷിയാവാന്‍ ഡിഐസിക്കു താത്പര്യമില്ലെന്ന് കെ.കരുണാകരന്‍. ഡിഐസിയെ എല്‍ഡിഎഫിലെടുക്കേണ്ടെന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ തീരുമാനം തന്റെ പാര്‍ട്ടിക്ക് തിരിച്ചടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിഐസിയുടെ പിന്തുണയില്ലാതെ കേരളത്തില്‍ ഒരു മുന്നണിക്കും അധികാരത്തിലെത്താനാവില്ല. എല്‍ഡിഎഫില്‍ ഘടക കക്ഷിയാകാതെ തന്നെ അവരുമായി സഹകരിക്കാന്‍ പറ്റുമോയെന്ന് നോക്കും.
യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ വര്‍ഗീയ കക്ഷികളൊഴിച്ച് ആരുമായും സഹകരിക്കും. പോളിറ്റ് ബ്യൂറോയുടെ തീരുമാനമൊന്നും യുഡിഎഫിന് രക്ഷയാവില്ല. സര്‍ക്കാരിനെതിരായ വിധിയെഴുത്ത് തന്നെയായിരിക്കും തിരഞ്ഞെടുപ്പിലുണ്ടാവുക- കരുണാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications