ഫിബ്രവരി 15ന് വാഹന പണിമുടക്ക്
കൊച്ചി: സംസ്ഥാനത്ത് ഫിബ്രവരി 15ന് വാഹന പണിമുടക്ക് നടത്തും. മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
തൊഴിലാളി ക്ഷേമനിധിയില്‍ പണം അടയ്ക്കുന്നതിന് വാഹന ഉടമകള്‍ക്ക് ഇളവ് അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും പണിമുടക്കെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
സ്വകാര്യ ബസ്, ടാക്സി, ഓട്ടോ തൊഴിലാളികളാണ് പണിമുടക്കുന്നത്.












Click it and Unblock the Notifications