Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി വായ്പ: ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് വെളിയം

കോഴിക്കോട്: സിപിഎം നിയന്ത്രണത്തിലുള്ള നഗരസഭകള്‍ എഡിബി വായ്പ വാങ്ങുന്ന കാര്യത്തില്‍ ഇടതുമുന്നണിയുമായി ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണ് ചെയ്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.

ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാതെ ഏകപക്ഷീയമായി സിപിഎം തീരുമാനമെടുത്തത് മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണ്. എഡിബി വായ്പ വാങ്ങാനുള്ള സിപിഎം തീരുമാനം മുന്നണിയുടെ പ്രവര്‍ത്തനശൈലിക്ക് യോജിച്ചതല്ല- വെളിയം വ്യക്തമാക്കി. ഫിബ്രവരി 11 ശനിയാഴ്ച കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് കാര്യങ്ങളിലാണ് സിപിഎമ്മുമായി സിപിഐക്ക് ഭിന്നതയുണ്ടായിരുന്നത്. ഡിഐസി, എഡിബി വായ്പ എന്നിവയായിരുന്നു ആ വിഷയങ്ങള്‍. ഇടതുമുന്നണിയില്‍ ഡിഐസിയെ എടുക്കണ്ടെന്ന സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനത്തോടെ ഡിഐസിയെ ചൊല്ലിയുള്ള ഭിന്നത അവസാനിച്ചു. എന്നാല്‍ എഡിബി വായ്പ സംബന്ധിച്ച് അഭിപ്രായ സമന്വയമുണ്ടാക്കേണ്ടതായിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കേരള യാത്രയെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും ബൂര്‍ഷാ പാര്‍ട്ടികളുടെ പ്രചാരണ ജാഥകളിലെ പണക്കൊഴുപ്പിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും വെളിയം വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും കട്ടൗട്ടുകള്‍ കേരളമൊട്ടാകെ നിറഞ്ഞതിനെയാണ് താന്‍ കുറ്റപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരനുമായി നീക്കുപോക്ക്, സീറ്റ് ധാരണ എന്നീ വിഷയങ്ങളൊന്നും ഇതുവരെ ഉയര്‍ന്നു വന്നിട്ടില്ല. ഈ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അതേപ്പറ്റി ആലോചിക്കും - വെളിയം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+