ഈജിപ്ഷ്യന്‍ നയതന്ത്രജ്ഞനെ വിട്ടയച്ചു
ഗാസ സിറ്റി: ഗാസയില്‍ ഒരു പലസ്തീന്‍ ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയ ഈജിപ്ഷ്യന്‍ നയതന്ത്രജ്ഞനെ വിട്ടയച്ചു.
രണ്ടു ദിവസം റാഞ്ചികളുടെ തടവില്‍ കഴിഞ്ഞതിനു ശേഷമാണ് ഹുസം അല്‍ മുസലി എന്ന നയതന്ത്രജ്ഞനെ വിട്ടയച്ചത്. മുസലിയെ വിട്ടയക്കണമെങ്കില്‍ ഈജിപ്തിലെ ജയിലുകളിലുള്ള പലസ്തീന്‍ തടവുകാരെ 48 മണിക്കൂറിനുള്ളില്‍ വിട്ടയ്ക്കണമെന്ന് അല്‍-അഹ്റാര്‍ ബ്രിഗേഡ്സ് എന്ന ഗ്രൂപ്പ് ഉപാധി വച്ചിരുന്നതാണ്. ഇവരുടെ ഉപാധികള്‍ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണോ മുസലിയെ വിട്ടയച്ചതെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
വ്യാഴാഴ്ച ഓഫീസിലേക്ക് കാറില്‍ പോകുമ്പോഴാണ് ഈജിപ്തിന്റെ മിലിട്ടറി അറ്റാഷേ ആയ മുസലിയെ തട്ടിക്കൊണ്ടുപോയത്.












Click it and Unblock the Notifications