റഷ്യയില്‍ പോരാട്ടത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയില്‍ കഴിഞ്ഞ നാല് ദിവസമായി റഷ്യന്‍ സൈനികരും ഇസ്ലാമിക തീവ്രവാദികളും തമ്മില്‍ നടന്നുവരുന്ന ഏറ്റുമുട്ടലില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു.
കലാപകാരികളെ തകര്‍ക്കാന്‍ സൈന്യം ടാങ്കുകള്‍ ഉപയോഗിച്ചു. ചെച്നിയന്‍ അതിര്‍ത്തിയ്ക്ക് 40 കിലോമീറ്റര്‍ അകലെ ഒരു ഗ്രാമത്തിലാണ് പോരാട്ടം നടക്കുന്നത്.
റഷ്യയില്‍ നിന്നും സ്വാതന്ത്യ്രം നേടുന്നതിനായാണ് മുസ്ലിം തീവ്രവാദികള്‍ പോരാട്ടം നടത്തുന്നത്. കലാപകാരികളെ എലികളെ പോലെ നശിപ്പിക്കണമെന്നാണ് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുട്ടിന്‍ സൈനിക തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.












Click it and Unblock the Notifications