അജിത് ദേവാനി വധത്തില്‍ അബുസലിം കുറ്റസമ്മതം നടത്തി
മുംബൈ: ബോളിവുഡ് നടി മനീഷ കൊയ്രാളയുടെ മുന്‍ സെക്രട്ടറി അജിത് ദേവാനി വധത്തില്‍ അധോലോക കുറ്റവാളി അബു സലിം മജിസ്ട്രേറ്റിനു മുമ്പാകെ കുറ്റസമ്മതം നടത്തി.
അബു സലിം കുറ്റസമ്മതം നടത്തുന്ന മൂന്നാമത്തെ കേസാണിത്. നേരത്തെ മുംബൈ ബോംബ് സ്ഫോടന പരമ്പര കേസിലും പ്രദീപ് ജയിന്‍ കൊലക്കേസിലും അബു സലിം കുറ്റസമ്മതം നടത്തിയിരുന്നു.
താന്‍ പണം വാങ്ങിയിട്ടുള്ള ബോളിവുഡ് സിനിമാരംഗത്തുള്ളവരുടെ പേരുകളും മജിസ്ട്രേറ്റിന് മുന്നില്‍ സലിം വെളിപ്പെടുത്തിയെന്നാണ് അറിയുന്നത്.
സലിമിന്റെ നിര്‍ദേശപ്രകാരം 2002ലാണ് ദേവാനി കൊല ചെയ്യപ്പെടുന്നത്. കൊല നടത്തിയവര്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.












Click it and Unblock the Notifications