പൈലറ്റുമാര്‍ കൂട്ടഅവധി; എയര്‍ സഹാറ 11 വിമാനങ്ങള്‍ റദ്ദാക്കി
ദില്ലി: പൈലറ്റുമാര്‍ കൂട്ടഅവധിയെടുത്തതിനെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തില്‍ നിന്നുള്ള 11 എയര്‍ സഹാറ വിമാനങ്ങള്‍ റദ്ദാക്കി.
ശമ്പള പരിഷ്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പൈലറ്റുമാര്‍ കൂട്ടഅവധിയെടുത്തത്. ദില്ലിയില്‍ നിന്നും മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ജയ്പൂര്‍, ഗോഹട്ടി, ദിബ്രുഗഡ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുള്‍പ്പെടെ 11 സര്‍വീസുകളാണ് റദ്ദാക്കിയത്. ഈ വിമാനങ്ങളില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ജെറ്റ് എയര്‍വെസ്യിന്റെയും കിംഗ്ഫിഷറിന്റെയും വിമാനങ്ങളില്‍ യാത്ര തരപ്പെടുത്തിയതായി എയര്‍ സഹാറ വൃത്തങ്ങള്‍ അറിയിച്ചു.
ജെറ്റ് എയര്‍വെയ്സ് ഈയിടെ എയര്‍ സഹാറയെ ഏറ്റെടുത്തിരുന്നു. തങ്ങളുടെ വേതനം ജെറ്റ് എയര്‍വെയ്സിലെ പൈലറ്റുമാരുടെ വേതനത്തിന് തുല്യമാക്കണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം.












Click it and Unblock the Notifications