ബിജെപി സംസ്ഥാന സമിതി യോഗം തുടങ്ങി
ആലപ്പുഴ: ബിജെപി സംസ്ഥാന സമിതി യോഗം ഫിബ്രവരി 12 ഞായറാഴ്ച ആലപ്പുഴയില്‍ തുടങ്ങി. മുതിര്‍ന്ന നേതാവ് പി.പി.മുകുന്ദനൊഴികെ എല്ലാ നേതാക്കളും യോഗത്തിനെത്തിയിട്ടുണ്ട്.
മുകുന്ദനെ യോഗത്തിലേയ്ക്ക് ക്ഷണിച്ചില്ലെന്നാണ് അറിയുന്നത്. സമ്മേളനത്തില്‍ മുകുന്ദനെ ക്ഷണിക്കാത്തതിനെ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ എതിര്‍ത്തു.
ദേശീയ നേതാവ് വെങ്കയ്യ നായിഡു വന്നതിനു ശേഷം പതിനൊന്നരയോടെയാണ് യോഗം തുടങ്ങിയത്. ഒ.രാജഗോപാലും സി.കെ.പത്മനാഭനും യോഗത്തിനെത്തിയിട്ടുണ്ട്. ദേശീയ നേതാവ് എല്‍.ഗണേഷും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് യോഗം പരിഗണിക്കും. ഈ റിപ്പോര്‍ട്ട് ചര്‍ച്ചക്കു വന്നാല്‍ ശ്രീധരന്‍പിള്ള പക്ഷത്തിനെതിരെ ആഞ്ഞടിക്കാനാണ് മുകുന്ദന് പക്ഷത്തിന്റെ തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് യോഗത്തില്‍ പ്രധാനമായും നടക്കുക. എല്ലാ സീറ്റിലും മത്സരിക്കണോയെന്ന കാര്യം യോഗത്തില്‍ ചര്‍ച്ചക്കു വരും. സാധ്യതയുള്ള 40-50 സീറ്റുകളില്‍ മത്സരിച്ച് ബാക്കിയുള്ള സീറ്റില്‍ മനസാക്ഷി വോട്ട് ചെയ്യുക എന്ന അഭിപ്രായത്തിനാണ് നേതൃത്വത്തിനിടയില്‍ മുന്‍തൂക്കമുള്ളത്. തിങ്കളാഴ്ച യോഗം അവസാനിക്കും.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications