ബിജെപി എല്ലാ സീറ്റുകളിലും മത്സരിക്കും: നായിഡു
ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ ദേശീയ നേതാവ് വെങ്കയ്യ നായിഡു.
അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ക്കുണ്ടായ വന്‍ തിരിച്ചടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ബിജെപി സംസ്ഥാന സമിതി യോഗം പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പ് അടഞ്ഞ അധ്യായമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും നേട്ടമുണ്ടാക്കാനുമുള്ള തന്ത്രങ്ങള്‍ മാത്രമാകും സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications