മടങ്ങിവരുന്ന പ്രവര്‍ത്തകരെ സ്വീകരിക്കും: ചെന്നിത്തല
കോഴിക്കോട്: ഡിഐസി വിട്ട് മടങ്ങിവരുന്ന പ്രവര്‍ത്തകരെ മാന്യമായി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ഡിഐസി പ്രവര്‍ത്തകരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നു. മടങ്ങിവരുന്നവര്‍ക്ക് പൂര്‍ണമായ രാഷ്ട്രീയ മാന്യത നല്‍കി സ്വീകരിക്കും. മടങ്ങിവരുന്നവരെ തുല്യപരിഗണന നല്‍കി സ്വീകരിച്ചിട്ടുള്ളതാണ് കോണ്‍ഗ്രസ് പാരമ്പര്യം- ചെന്നിത്തല വ്യക്തമാക്കി. ഫിബ്രവരി 12 ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരുണാകരന്റെ ഇന്നത്തെ അവസ്ഥയില്‍ വേദനയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡിഐസിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസില്‍ നിന്നു വിട്ടുപോയവര്‍ തന്നെയാണ് തിരിച്ചുവരുന്നതെന്ന് ഉറപ്പുവരുത്തി തീരുമാനമെടുക്കേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications