ഡിഐസിക്കാരെ കോണ്‍ഗ്രസിന് കിട്ടില്ല: മുരളി
തിരുവനന്തപുരം: ഡി ഐസി പ്രവര്‍ത്തകരെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുവിളിക്കുന്നത് പരാജയ ഭീതി കൊണ്ടാണെന്ന് ഡിഐസി പ്രസിഡന്റ് കെ. മുരളീധരന്‍. ഡിഐസിയില്‍ നിന്ന് ആരെയും കോണ്‍ഗ്രസിന് കിട്ടില്ലെന്നും മുരളി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പാക്കിയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ നടത്തുന്ന ജല്‍പനങ്ങള്‍ മാത്രമാണ് ചെന്നിത്തലയുടെത്. അതില്‍ ഒരു ഡിഐസി പ്രവര്‍ത്തകനും വീഴില്ല.
ഡിഐസിയില്‍ നിന്നും ആരേയും അവര്‍ക്ക് കിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നാകട്ടെ നേതാക്കള്‍ ഇപ്പോഴും ഡിഐസിയിലേക്ക് വരുന്നുണ്ട്. പാര്‍ട്ടി എന്ത് രാഷ്ട്രീയ തീരുമാനമെടുത്താലും ഉറച്ചു നില്‍ക്കുന്നവരാണ് ഡിഐസിക്കാര്‍. കരുണാകരന്റെ തീരുമാനം ഗുണമായാലും ദോഷമായാലും അതിനെ എല്ലാവരും അംഗീകരിക്കും.
ഏത് രാഷ്ട്രീയ സാഹചര്യവും നേരിടാന്‍ പാര്‍ട്ടി തയ്യാറാണ്. ഇടത് മുന്നണിയുടെ തീരുമാനം വന്നശേഷം ഭാവി പരിപാടികള്‍ വ്യക്തമാക്കും. യുഡിഎഫിന്റെ നിലപാടുകള്‍ക്കെതിരെയാണ് പാര്‍ട്ടി ഇപ്പോഴും നിലകൊള്ളുന്നത്.
ഇടത് മുന്നണിയില്‍ ഘടക കക്ഷിയോ വ്യക്തമായ സീറ്റ് ധാരണയോ അതാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഇടത് മുന്നണി അഭിപ്രായം വ്യക്തമാക്കിയിട്ടില്ലെന്നും മുരളി പറഞ്ഞു. ഡിഐസിയുടെ ആശങ്ങളുമായി അടുപ്പം ഇടത് പക്ഷത്തിനായതിനാലാണ് അവരുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications