യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ജി.ജേക്കബ് രാജിവച്ചു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി.ജേക്കബ് രാജിവച്ചു. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാതെ നേതാക്കളെ പ്രീണിപ്പിച്ചു നടക്കുന്നവര്‍ നേരിട്ട് സംസ്ഥാന നേതൃത്വത്തിലേക്ക് മാനദണ്ഡമില്ലാതെ കടന്നുവരുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ജേക്കബ് അറിയിച്ചു.
ഈ പ്രവണത തുടര്‍ന്നാല്‍ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും നേതാക്കളുടെ എണ്ണം കൂടുകയും പ്രവര്‍ത്തകരുടെ എണ്ണം കുറയുകയും ചെയ്യും. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടര്‍ന്ന് പാര്‍ട്ടി ഏല്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications