പൈലറ്റുമാരുടെ സമരം: എയര്‍ സഹാറ വിമാനങ്ങള്‍ റദ്ദാക്കി
ദില്ലി: പൈലറ്റുമാരുടെ സമരം രണ്ടാംദിവസവും തുടര്‍ന്നതിനെ തുടര്‍ന്ന് എയര്‍ സഹാറയുടെ ആറ് വിമാനങ്ങള്‍ ഫിബ്രവരി 13 ചൊവ്വാഴ്ച റദ്ദാക്കി. വേതനം കുറച്ചതില്‍ പ്രതിഷേധിച്ച് ഞായറാഴ്ചയാണ് എയര്‍ സഹാറയിലെ പൈലറ്റുമാര്‍ കൂട്ടഅവധിയില്‍ പ്രവേശിച്ചത്.
പണിമുടക്കിനെ തുടര്‍ന്ന് എയര്‍ സഹാറയുടെ 33 വിമാനങ്ങള്‍ ഞായറാഴ്ച റദ്ദാക്കിയിരുന്നു. ആയിരക്കണക്കിന് യാത്രക്കാരുടെ യാത്ര ഇതുകാരണം മുടങ്ങി.
എയര്‍ സഹാറയെ ജെറ്റ് എയര്‍വെയ്സിന് വിറ്റപ്പോള്‍ ലഭിച്ച തുകയില്‍ 2300 കോടി വേണമെന്നതാണ് പൈലറ്റുമാരുടെ ആവശ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രശ്നപരിഹാരത്തിനായി അധികൃതര്‍ ശ്രമിച്ചുവരികയാണ്.












Click it and Unblock the Notifications