ചോദ്യക്കോഴക്കേസുകള്‍ സുപ്രീകോടതിയിലേക്ക് മാറ്റി
ദില്ലി: ചോദ്യക്കോഴ വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായിരുന്ന എല്ലാ കേസുകളും സുപ്രീംകോടതി തങ്ങളുടെ പരിധിയിലേക്ക് മാറ്റി.
ചീഫ് ജസ്റിസ് വൈ.കെ സബര്‍വാള്‍, ജസ്റ്റിസ് സി.കെ താക്കേര്‍, ജസ്റിസ് ആര്‍.വി രവീന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യക്കോഴക്കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റിയത്. വിവാദത്തിലുള്‍പ്പെട്ട് പുറത്താക്കിയ ലോക്സഭാംഗങ്ങള്‍ക്ക് പകരം അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞടുപ്പു നടത്തരുതെന്ന ആവശ്യം കോടതി നിരസിച്ചു.
ഈ കേസും തങ്ങളുടെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തണമെന്ന പുറത്തായ എംപിമാരുടെ ഹര്‍ജിയുംഫിബ്രവരി 27ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.












Click it and Unblock the Notifications