യുപിഎ-ഇടത് ഏകോപനസമിതി യോഗം തിങ്കളാഴ്ച
ദില്ലി: യു പിഎ- ഇടത് ഏകോപന സമിതിയോഗം ഫിബ്രവരി 13 തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരും.
ഇറാനെതിരെ വോട്ടു ചെയ്ത നടപടിയായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയമെന്ന് കരുതുന്നു. മാര്‍ച്ച് ആറിന് ചേരാനിരിക്കുന്ന ആണവസമിതിയോഗത്തിലും ഇറാനെതിരെയുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെങ്കില്‍ പുതിയൊരു സാഹചര്യം നിലവില്‍ വരുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കാന്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചിരുന്നു. പൊതുമിനിമം പരിപാടിയില്‍ നിന്ന് വ്യതിചലിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രതീരുമാനമെങ്കില്‍ പാര്‍ലമെന്റിനകത്തും പുറത്തും യോജിക്കാവുന്ന പാര്‍ട്ടികളെയും ഏകോപിപ്പിച്ച്ച സര്‍ക്കാരിനെ എതിര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കാനും പിബി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
സ്വകാരകാര്യ പങ്കാളിത്തത്തിലുള്ള വിമാനത്താവള നവീകരണം, റീട്ടെയില്‍ മേഖലയിലെ സ്വകാര്യവല്‍കരണ നീക്കം എന്നീ വിഷയങ്ങളും ഇടതു പക്ഷം ഉന്നയിക്കും. കേരളത്തിലും പശ്ചിമബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ നിലാപാട് ശക്തമാക്കുമെന്ന് സൂചനയാണ് സി പി എം നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications