മുഖ്യമന്ത്രി സെക്രട്ടറിയേറ്റില്‍ തിരിച്ചെത്തി
തിരുവനന്തപുരം: ദാവോസില്‍ വച്ച് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫിബ്രവരി 13 തിങ്കളാഴ്ച സെക്രട്ടറിയേറ്റില്‍ തിരിച്ചെത്തി. നിയമസഭാ സമ്മേളനത്തിന്റെ അവസാനദിവസം സമ്മേളനത്തില്‍ പങ്കെടുക്കാനാവുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടുപ്പെല്ലിന് പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞതിനെ തുടര്‍ന്ന് അധികസമയം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്തത് കൊണ്ട് മുഖ്യമന്ത്രി നിയമസഭാ സമ്മേളത്തില്‍ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വക്കം പുരുഷോത്തമനായിരുന്നു ചുമതലകള്‍ നിര്‍വഹിച്ചിരുന്നത്. ഞായറാഴ്ച വരെയായിരുന്നു വക്കത്തിന് മുഖ്യമന്ത്രിയുടെ ചുമതല നല്‍കിയിരുന്നത്.












Click it and Unblock the Notifications