ലാവ്ലിന്‍: കുറ്റക്കാര്‍ക്കെതിരെ നടപടി വേണം
മലപ്പുറം: എസ്എന്‍സി ലാവ്ലിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരായവര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടിയെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലപ്പുറത്ത് ഫിബ്രവരി 13 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവ്ലിന്‍ കേസിലെ അന്തിമറിപ്പോര്‍ട്ട് അന്നത്തെ വൈദ്യുതിവകുപ്പുമന്ത്രിയായിരുന്ന പിണറായിയുടെ പങ്ക് സ്ഥിരീകരിച്ചു. ഇതേക്കുറിച്ച് കേരളത്തിലെ സിപിഎമ്മിന്റേയും അഴിമതിക്കെതിരെ പോരാടുന്നയാളെന്ന നിലക്ക് വി.എസ് അച്യുതാനന്ദന്റേയും പ്രതികരണമറിയാന്‍ താല്‍പര്യമുണ്ട്.
ലാവ്ലിന്‍ കേസില്‍ അന്തിമറിപ്പോര്‍ട്ട് വന്ന ശേഷം നടപടിയെന്നു പറഞ്ഞ പ്രകാശ് കാരാട്ട് ഇനി എന്തു നടപടിയെടുക്കുകമെന്നും രമേശ് ചോദിച്ചു.












Click it and Unblock the Notifications