ഇമിഗ്രേഷന്‍ നടപടികള്‍ ലളിതമാക്കും: -വയലാര്‍ രവി
ഗുരുവായൂര്‍: ഇമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ ലളിതമാക്കുമെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം അനുവദിച്ചുകൊണ്ടുള്ള ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടവകാശം സംബന്ധിച്ച നടപടികള്‍ എത്രയും പെട്ടന്നു തന്നെ നിയമമന്ത്രാലയം നടത്തും. വിദേശ ഇന്ത്യക്കാര്‍, പ്രത്യേകിച്ചും വിദേശ മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പരിഗണന നല്‍കും. ഇവരുടെ ജോലി സുരക്ഷ, തൊഴില്‍ സ്ഥലത്തെ ജീവിത രീതി മെച്ചപ്പെടുത്തല്‍ എന്നിവ ഉറപ്പുവരുത്തുമെന്നും വയലാര്‍ രവി പറഞ്ഞു.
ഗുരുവായൂര്‍- -താനൂര്‍ റയി വേ ലൈന്‍ ഉടന്‍ യാഥര്‍ത്ഥ്യമാകുമെന്നും വയലാര്‍ രവി പറഞ്ഞു. ഇതിന്റെ പൂര്‍ത്തീകരണം സംബന്ധിച്ച കാര്യങ്ങള്‍ റയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ ഇടതു പാര്‍ട്ടികള്‍ യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും തൃപുര, ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും അവരവരുടെ വ്യത്യസ്തമായ നയങ്ങളാണുള്ളതെന്നും രവി പറഞ്ഞു.












Click it and Unblock the Notifications