വര്‍ഗീയ കക്ഷികളുമായി ബന്ധമുണ്ടാക്കില്ല: കരുണാകരന്‍
തിരുവനന്തപുരം: വര്‍ഗീയകക്ഷികളുമായി ബന്ധമുണ്ടാക്കില്ലെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഫിബ്രവരി 13 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് മതേതര നിലപാടില്‍ ഡിഐസി ഉറച്ചുനില്‍ക്കും.
ഇടതുമുന്നണിയുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ല. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഡിഐസിക്ക് ശക്തിയുണ്ട്. ഡിഐസിക്കു വേണ്ടി രാജി വച്ച എല്ലാ എംഎല്‍എമാരും നിയമസഭ കാണും.
വെളിയം ഭാര്‍ഗവന് അയിത്തചിന്തയുണ്ടോയെന്ന് തനിക്കറിയില്ല. അയിത്തം പോലുളള സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ സമരം ചെയ്തിട്ടുള്ളവരാണ് അവര്‍ എന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ തന്നെ തൊട്ടാല്‍ കുളിക്കണമെന്ന വെളിയത്തിന്റെ പ്രസ്താവനയുടെ പൊരുള്‍ മനസിലാകുന്നില്ലെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications