Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവ്ലിന്‍ ഇടപാടില്‍ വന്‍ ക്രമക്കേടെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന്‍ ഇടപാടില്‍ വന്‍ക്രമക്കേട് നടന്നതായി സിഎജി റിപ്പോര്‍ട്ട്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണം ആവശ്യമായിരുന്നില്ലെന്നു ഫിബ്രവരി 13 തിങ്കളാഴ്ച നിയമസഭയുടെ മേശപ്പുറത്തുവച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

അനുശാസിക്കപ്പെട്ട നടപടിക്രമങ്ങളില്‍ നിന്നും കരാറില്‍ വ്യതിചലനം ഉണ്ടായതായി റിപ്പോര്‍ട്ടിലുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്ററിനായി ഇനിയും 81.32 കോടി ലഭിക്കാനുണ്ട്. സാങ്കേതിക ഫിസ് അന്തിമ കരാറില്‍ നിന്നും ഒഴിവാക്കുന്നതില്‍ വന്ന വീഴ്ച മൂലം 20.31 കോടി രൂപ പാഴായിട്ടുണ്ട്.

374.50 കോടി രൂപയുടെ ചെലവിന് ആനുപാനികമായ നേട്ടം പദ്ധതിയുണ്ടാക്കിയില്ല. കണ്‍സല്‍ട്ടന്‍സി ഫീസായി നല്‍കിയ 20.31 കോടി രൂപ ഒഴിവാക്കാമായിരുന്നിട്ടും ലാവ്ലിന് നല്‍കി. കേന്ദ്രവൈദ്യുത അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു. 33.2 കോടി രൂപ അനാവശ്യമായി ചെലവഴിച്ചു.

പുതുക്കിയ ഉപകരണങ്ങളുടെ തകരാറുമൂലം 374.5 കോടി പാഴായി. നവീകരണത്തിന്റെ ഭാഗമായി നല്‍കാമെന്ന് പറഞ്ഞിരുന്ന ധനസഹായമായ 98.30 കോടി രൂപയില്‍ 89.32 കോടി രൂപ സര്‍ക്കാരിന് ലഭിച്ചില്ല. നവീകരണത്തിന് ശേഷവും വൈദ്യുതി യന്ത്രങ്ങളുടെ കാര്യക്ഷമതയില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ല. എക്സ്പോഷര്‍ ഫീസ് 12.89 കോടി ഒഴിവാക്കാമായിരുന്നു. ആഗോള ദര്‍ഘാസുകള്‍ ക്ഷണിക്കപ്പെടാതിരിക്കുകയും വിലയുടെ ന്യായീകരണത്തെ കുറിച്ച് പഠിക്കുകയും ചെയ്തത് കരര്‍ നല്‍കി 8 മാസത്തിന് ശേഷം മാത്രമാണ്.

വിദേശ ഇടപാടുകളിലുണ്ടായ വീഴ്ച മൂലം വൈദ്യുതബോര്‍ഡിന് നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+