സ്വാശ്രയ കോളജുകള്‍ നിയം വരുന്നത് വരെ അനുവദിക്കില്ല: രമേശ്
കണ്ണൂര്‍: സംസ്ഥാനത്ത് ഇനി സ്വാശ്രയകോളജ് സംവരണം സംബന്ധിച്ച നിയമം വരുന്നതു വരെ സ്വാശ്രയ കോളജുകള്‍ അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ സമാപന സമ്മേളനം ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗംസ്ഥാനത്ത് സ്വാശ്രയ കോളജുകള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമം ഉടന്‍ കൊണ്ടു വരും. ഇതിന് മുമ്പായി പുതിയ സ്വാശ്രയ കോളജുകള്‍ അനുവദിക്കില്ല. എന്നാല്‍ ഇത്തരം കോളജുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി ഇപ്പോഴുള്ള നയം തുടരും.
കൊച്ചിയില്‍ ആഗോള വിദ്യാഭ്യാസ സമ്മേളനം നടത്തിയതില്‍ തെറ്റില്ല. മാറുന്ന വിദ്യാഭ്യാസ മേഖലയില്‍ ഇതുമൂലമുണ്ടാവുന്ന മാറ്റം വിദ്യാഭ്യാസ സമ്മേളനത്തെ എതിര്‍ക്കുന്നവര്‍ മനസിലാക്കുന്നില്ലെന്നും രമേശ് പറഞ്ഞു.












Click it and Unblock the Notifications