പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ആര്യനാട് സ്വദേശി സത്യനൃ പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അടിയന്തിര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഫിബ്രവരി 13 തിങ്കളാഴ്ച രാവിലെ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ആര്യനാട് പൊലീസ് കസ്റ്റഡി മരണം സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം നിയമസഭ വിട്ടിറങ്ങിയത്.
പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ-ില്‍ പ്രവേശിപ്പിച്ചിരുന്ന സത്യന്‍ എന്നയാള്‍ ആശുപത്രിയില്‍ വച്ചുതന്നെ മരിച്ചിരുന്നു. ഈ സംഭവത്തെ കുറിച്ചാണ് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് അനുമതി തേടിയത്.












Click it and Unblock the Notifications