ആര്‍എസ്എസിന് വ്യക്തിവൈരാഗ്യം: പത്മനാഭന്‍
ആലപ്പുഴ: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപില്‍ ആര്‍ എസ് എസ് വ്യക്തി വൈരാഗ്യത്തോടു കൂടി പ്രവര്‍ത്തിച്ചതായി ബി ജെ- പി സംസ്ഥാന സമിതി യോഗത്തില്‍ സി. കെ പത്മനാഭന്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ആരോപിച്ചു.
താന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലയളവില്‍ ആര്‍എസ്എസ് അക്രമങ്ങള്‍ക്ക് എതിരെ എടുത്ത നിലപാടാണ് ഇതിനു കാരണമായത്. പത്മനാഭന്‍ എന്ന വ്യക്തിയോടുള്ള വിരോധം പാര്‍ട്ടിക്ക് മേല്‍ തീര്‍ക്കുകയായിരുന്നു.
ആര്‍ എസ് എസിന്റെ പിടിയില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ പാര്‍ട്ടിക്ക് രക്ഷയുള്ളൂവെന്ന് പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications