Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്ട്സിറ്റി കരാര്‍ പരിശോധിക്കണമെന്ന് കോടതി

കൊച്ചി: സ്മാര്‍ട്ട് സിറ്റി ധാരണാപത്രം കൈമാറുന്നതിന് മുന്‍പ് കരാര്‍ ഐ ടി വിദഗ്ധരുടെ പരിശോധനക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് ഉത്തരവ് നല്‍കി. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാവുന്നതാണോയെന്ന് ഐടി വിദഗ്ധര്‍ പരിശോധിച്ച ശേഷമേ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാവൂയെന്ന് ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് സിരിഗഗന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

എം.എന്‍ വിജയന്‍ സെക്രട്ടറിയായ കൊച്ചിയിലെ അധിനിവേശ പ്രതിരോധ സമിതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. പൊതുചര്‍ച്ചയിലൂടെ ധാരണാപത്രത്തിലെ ദോഷകരമായ വ്യവസ്ഥകള്‍ കണ്ടെത്തി നീക്കം ചെയ്യുന്നത് വരെ ധാരണാപത്രം കൈമാറുന്നത് തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തിന് ദോഷകരമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നല്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകളില്‍ ചര്‍ച്ച നടത്തി തീരുമാനമാകുന്നതുവരെ കരാര്‍ വിലക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+