വ്യാജസിഡി നിര്‍മാണം ഗുണ്ടാആക്ട് പരിധിയില്‍ കൊണ്ടുവരും: വക്കം
തിരുവനന്തപുരം:വ്യാജ ഡിസി നിര്‍മാണം ഗുണ്ടാആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുമെന്ന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍ പറഞ്ഞു. നിയമസഭയില്‍ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വ്യാജസിഡി കാരണം മലയാളസിനിമ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വ്യാജസിഡി നിര്‍മാണം ഗുണ്ടാ ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. വ്യാജസിഡി നിര്‍മാണം ഗുണ്ടാആക്ടിന്റെ പരിധിയില്‍ കൊണ്ടുവന്ന തമിഴ്നാടിന്റെ മാതൃക പിന്തുടരാനാണ് ആലോചിച്ചുവരുന്നത്.
മലയാള സിനിമയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വക്കം പറഞ്ഞു.












Click it and Unblock the Notifications