ഓഹരി സൂചിക 87 പോയിന്റ് താഴ്ന്നു
മുംബൈ: വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് മുംബൈ ഓഹരി സൂചിക ചൊവ്വാഴ്ച 86.62 പോയിന്റ് താഴ്ന്നു. 10086.63 പോയിന്റിലാണ് സൂചിക ക്ലോസ് ചെയ്തത്.
തിങ്കളാഴ്ച 10,173,25ല്‍ ക്ലോസ് ചെയ്ത് റെക്കോഡിട്ട സൂചിക ചൊവ്വാഴ്ച രാവിലെ 10,180.51ലാണ് തുടങ്ങിയത്. തുടര്‍ന്ന് താഴോട്ടേക്കു പോയ സൂചിക 10,064.46 പോയിന്റ് എന്ന നിലയിലെത്തിയതിനു ശേഷമാണ് 10086.63ല്‍ ക്ലോസ് ചെയ്തത്.
ഫിബ്രവരി അവസാനം കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെടുന്ന സാഹചര്യം കണ്ടാണ് വില്പന സമ്മര്‍ദമുണ്ടാതെന്ന് വിലയിരുത്തപ്പെടുന്നു.
സിപ്ല, ലാര്‍സന്‍ ആന്റ് ടര്‍ബോ, ടാറ്റ പവര്‍, ടാറ്റ മോട്ടോര്‍സ്, സത്യം കമ്പ്യൂട്ടേഴ്സ്, വിപ്രോ തുടങ്ങിയ കമ്പനികള്‍ക്കാണ് കോട്ടമുണ്ടായത്.












Click it and Unblock the Notifications