ത്രിപുരയില്‍ ഭീകരാക്രമണം: രണ്ട് ഗെയ്ല്‍ ജീവനക്കാര്‍ മരിച്ചു
അഗര്‍ത്തല: പടിഞ്ഞാറന്‍ ത്രിപുരയില്‍ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരരുടെ ആക്രമണത്തില്‍ രണ്ട് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയ്ല്‍) ജീവനക്കാര്‍ മരിച്ചു.
ഫിബ്രവരി 14 ചൊവ്വാഴ്ച രാവിലെ എട്ടരക്ക് ബഡനിയപ്പാറയില്‍ സര്‍വേക്കെത്തിയ ഗെയ്ല്‍ സംഘത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഗെയ്ല്‍ സംഘത്തിന് അകമ്പടിയായി കൂടെയുണ്ടായിരുന്ന ത്രിപുര സ്റേറ്റ് റൈഫിള്‍സ് സൈനികര്‍ ഭീകരരെ തിരിച്ചാക്രമിച്ചുവെങ്കിലും അവര്‍ രക്ഷപ്പെട്ടു.
ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications