കൃഷ്ണകുമാറിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു
ദില്ലി: മുന്‍കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറിനേയും ഭാര്യ ഉഷാ കൃഷ്ണകുമാറിനേയും കോണ്‍ഗ്രസ് തിരിച്ചെടുത്തു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി വീരപ്പമൊയ്ലിയാണ് ഇക്കാര്യം അറിയിച്ചത്.
2003ലാണ് കൃഷ്ണകുമാര്‍ കോണ്‍ഗ്രസ് വിട്ടത്. രണ്ടുകേന്ദ്രമന്ത്രിസഭകളില്‍ അംഗമായിരുന്ന കൃഷ്ണകുമാര്‍ എട്ടുവര്‍ഷത്തോളം സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു. തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്ന കൃഷ്ണകുമാര്‍ 2004ലെ തിരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
2004 സെപ്റ്റംബറില്‍ കൃഷ്ണകുമാറും ഭാര്യയും ബിജെപിയില്‍ നിന്ന് രാജി വയ്ക്കുകയായിരുന്നു.












Click it and Unblock the Notifications