കശ്മീരില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
ബാരാമുള്ള: വടക്കന്‍ കശ്മീരില്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.
ഫിബ്രവരി 13 തിങ്കളാഴ്ച രാത്രി ഭീകരരെക്കുറിച്ചുള്ള സൂചന ലഭിച്ചതനുസരിച്ച് സൈനികര്‍ ബന്ദിപ്പോറയിലെ ചണ്ടാമുളള വളയുകയായിരുന്നു. ഭീകരര്‍ ഒളിച്ചിരുന്ന വീട് തകര്‍ക്കാന്‍ സൈനികര്‍ ശ്രമിക്കവെ ഗ്രനേഡുകളും മറ്റുമുപയോഗിച്ച് ഭീകരര്‍ ഇവരെ ആക്രമിച്ചു. ഇതെത്തുടര്‍ന്ന് സൈനികര്‍ തിരിച്ചു നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
വടക്കന്‍ കശ്മീരില്‍ തന്നെയുളള സോപോറയില്‍ ചൊവ്വാഴ്ച ഉച്ചക്ക് ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
ആളുകള്‍ കൂടിനിന്നിരുന്ന ഒരു ബസ് സ്റാന്റിന് സമീപമുളള സൈനികപോസ്റ് ലക്ഷ്യമാക്കി ഭീകരര്‍ വലിച്ചെറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡരികില്‍ ചെന്ന് വീണ് പൊട്ടുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications