അബു സലീമിനെ ബുധനാഴ്ച രണ്ട് കോടതികളില്‍ ഹാജരാക്കും
മുംബൈ: രണ്ടുകേസുകളുമായി ബന്ധപ്പെട്ട് ഫിബ്രവരി 15 ബുധനാഴ്ച അധോലോക നേതാവ് അബു സലീമിനെ മുംബൈയിലെ രണ്ടു കോടതികള്‍ മുന്‍പാകെ ഹാജരാക്കും.
1993ലെ മുംബൈ സ്ഫോടനക്കേസ്, അജിത് ദീവാനി വധക്കേസ് എന്നീ രണ്ടു കേസുകളുമായി ബന്ധപ്പെട്ടാണ് സലീമിനെ ടാഡ കോടതിയിലും മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് കോടതിയിലും ഹാജരാക്കുന്നത്.
അജിത് ദീവാനി വധക്കേസിലുള്ള സലീമിന്റെ കുറ്റസമ്മതമായിരിക്കും ക്രൈംആക്ട് കോടതി പരിഗണിക്കുക. ദീവാനി വധത്തിലുളള തന്റെ പങ്കിനെപ്പറ്റി പൊലീസിന് മുന്നിലും ഒരു മജിസ്ട്രേറ്റിന് മുന്നിലും സലീം ഫിബ്രവരി 10ന് കുറ്റസമ്മതം നടത്തിയിരുന്നു. സലിമിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംകോടതിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇത് കോടതി തെളിവായി സ്വീകരിക്കും.












Click it and Unblock the Notifications