വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രിം കോടതി
ദില്ലി: വിവാഹ രജിസ്ട്രേഷന്‍ മൂന്ന് മാസത്തിനുള്ളില്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രിം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.
ജസ്റിസുമാരായ അര്‍ജത് പസായത്, എസ്.എച്ച്.കപാഡിയ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും മൂന്ന് മാസത്തിനുള്ളില്‍ ഭേദഗതി ചെയ്യണമെന്ന് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
ഈ ഉത്തരവിനോട് ആര്‍ക്കെങ്കിലും തടസവാദമുണ്ടെങ്കില്‍ ഉന്നയിക്കാന്‍ ഒരു മാസം സമയം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications