ഭൂചലനം: സിക്കിമില്‍ റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാട്
ഗാംഗ്ടോക്: സിക്കിമിലുണ്ടായ ഭൂചലനത്തില്‍ ഏതാനും റോഡുകള്‍ക്കും രാജ്ഭവന്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുണ്ടായി. സിക്കിമിന് പുറമെ പശ്ചിമബംഗാളിലും ഗോഹട്ടിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
റിച്ചര്‍ സ്കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ജലവിതരണവും വാര്‍ത്താവിനിമയ ശൃംഖലയും ഭാഗികമായി തടസപ്പെട്ടു.
ഭൂചലനമുണ്ടാവുമ്പോള്‍ ഗവര്‍ണര്‍ വി.രാമറാവു രാജ്ഭവനിലുണ്ടായിരുന്നില്ല. രാജ്ഭവനു പുറമെ സെക്രട്ടറിയേറ്റ് കെട്ടിടത്തിലും പൊലീസ് ഹെഡ്ക്വാട്ടേഴ്സ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലും വിള്ളലുണ്ടായി. സിക്കിമിലെ നാല് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. ഒരു കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് നിസ്സാരമായ പരിക്കേറ്റു.












Click it and Unblock the Notifications