എഡിബി പ്രശ്നം ചര്‍ച്ച ചെയ്യണം: ബര്‍ദാന്‍
കൊച്ചി: എഡിബി വായ്പസംബന്ധിച്ച പ്രശ്നം ഇടതു മുന്നണി ചര്‍ച്ച ചെയ്യണമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എ.ബി.ബര്‍ദാന്‍ ആവശ്യപ്പെട്ടു. എഡിബി വായ്പ വാങ്ങുന്നതിലുള്ള എതിര്‍പ്പ് സിപിഐ തുടരുമെന്നും ബര്‍ദാന്‍ വ്യക്തമാക്കി.
സിപിഎമ്മും സിപിഐ യും ഒന്നിച്ച് എഡിബി വായ്പയെ എതിര്‍ത്തിട്ടുള്ളതാണ്. ഈ നിലപാടില്‍ മാറ്റം വരുത്താനുള്ള സാഹചര്യമുണ്ടെങ്കില്‍ അത് ഇടതുമുന്നണി ചര്‍ച്ച ചെയ്യണം. ചര്‍ച്ചയില്‍ ഉണ്ടാവുന്ന തീരുമാനം സിപിഐ അംഗീകരിക്കും. എല്ലാ ഇടതുപാര്‍ട്ടികളുടെയും അഭിപ്രായം ഇക്കാര്യത്തില്‍ പരിഗണിക്കണം. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുന്നതു വരെ സിപിഐ സമര രംഗത്തുണ്ടാവും.
ദേശീയ തലത്തില്‍ മൂന്നാം മുന്നണി എന്ന ആശയം ഒരു വീക്ഷണം മാത്രമാണ്. മൂന്നാം മുന്നണി എന്നത് നിലവിലില്ലാത്ത ഒന്നാണ്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായി ഇടതുപക്ഷ മുന്നണി ഉയര്‍ന്നു വരണമെന്നും ബര്‍ദന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications