സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തുടങ്ങി
തിരുവനന്തപുരം: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഫിബ്രവരി 14 ചൊവ്വാഴ്ച തിരുവനന്തപുരത്ത് തുടങ്ങി. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിളള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഡിഐസിയോട് സ്വീകരിക്കേണ്ട സമീപനം യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. എസ്എന്‍സി ലാവ്ലിന്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും.
അച്യുതാനന്ദന്‍ പക്ഷത്തിന് കിട്ടിയിരിക്കുന്ന പിടിവള്ളിയാണ് ലാവ്ലിന്‍ സംബന്ധിച്ച സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട്. പിണറായി പക്ഷവും അച്യുതാനന്ദനെതിരെ ഒരുക്കങ്ങളുമായാണ് യോഗത്തില്‍ പങ്കെടുക്കുന്നതെന്നാണ് സൂചന. രണ്ട് വ്യത്യസ്ത കമ്മിറ്റികള്‍ തയ്യാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. പാര്‍ട്ടിയിലെ വിഭാഗീയതയെ പറ്റിയും പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുന്നതിനെ കുറിച്ചുള്ളതുമാണ് ഈ റിപ്പോര്‍ട്ടുകള്‍. ഇവ അച്യുതാനന്ദന്‍ പക്ഷത്തെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് അറിയുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയും യോഗം ചേരുന്നുണ്ട്.












Click it and Unblock the Notifications