കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനം വകുപ്പില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കും: മന്ത്രി സുജനപാല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വനം വകുപ്പില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് വനമന്ത്രി എ.സുജനപാല്‍ പറഞ്ഞു. ഫിബ്രവരി 14 ചൊവ്വാഴ്ച നിയമസഭയില്‍ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പാട്ടത്തിന് നല്‍കിയ വനഭൂമിയുടെ പാട്ടത്തുക വര്‍ദ്ധിപ്പിക്കും. വനസംരക്ഷണത്തിന് ആദിവാസികളുടെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് കേന്ദ്രസഹായത്തോടെ പദ്ധതികള്‍ തയ്യാറായി വരികയാണെന്ന് മന്ത്രി സി.എഫ്.തോമസ് അറിയിച്ചു. ഖാദി രംഗത്ത് പുതിയ ഡിസൈനുകള്‍ കൊണ്ടുവരുമെന്നും 1465 ചര്‍ക്കകള്‍ മാറ്റി സ്ഥാപിക്കുമെന്നും തോമസ് അറിയിച്ചു.

ടൂറിസം വികസനത്തിന് ഏറ്റവും കൂടുതല്‍ തുക കിട്ടിയിരിക്കുന്നത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും ആതിരപ്പള്ളിയുടെ സമഗ്രവികസനത്തിനുള്ള പദ്ധതി ഈ വര്‍ഷം ആരംഭിക്കുമെന്നും ടൂറിസംമന്ത്രി കെ.സി വേണുഗോപാല്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X