സ്ഥലംമാറ്റം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം കോടതി സ്റേ ചെയ്തില്ല
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് സംസ്ഥാനത്തെ 573 പൊലീസ് ഓഫീസര്‍മാരെ സ്ഥലം മാറ്റണമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശം സ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചക്കകം കമ്മീഷന്‍ നിര്‍ദേശപ്രകാരം സ്ഥലംമാറ്റിയ പൊലീസുകാരുടെ സ്ഥലമാറ്റം സര്‍ക്കാരിന് റദ്ദാക്കാനാകുമെന്ന് ജസ്റിസ് പയസ്. സി കുര്യാക്കോസ് വ്യക്തമാക്കി.
സ്വന്തം ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്ന പൊലീസ് ഓഫീസര്‍മാരേയും മൂന്നു വര്‍ഷം ഒരേ സ്ഥലത്ത് തന്നെ ജോലി ചെയ്യുന്നവരെയും സ്ഥലം മാറ്റാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശത്തെ ചോദ്യം ചെയ്ത് കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അനുവാദമില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications