കരിങ്കല്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ്
തിരുവനന്തപുരം: കരിങ്കല്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുന്നതായി വ്യവസായ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് നിയമസഭയെ അറിയിച്ചു.
സി.പി എമ്മിലെ പി.പി.രാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗ്രാനൈറ്റ് ക്വാറി നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം ഫെബ്രുവരി 27 ന് വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
തൃശൂരിലെ ചേറ്റുവയില്‍ മത്സ്യബന്ധന തുറമുഖം നിര്‍മ്മിക്കുമെന്ന് ഫിഷറീസ് മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. 21.27 കോടി രൂപയുടെ പദ്ധതി ഇതിനായി തയാറായിട്ടുണ്ട്. കേന്ദ്ര ധനസഹായത്തിനായി പദ്ധതി സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications