ഗോവയില്‍ രണ്ട് മലയാളികള്‍ ആത്മഹത്യ ചെയ്തു

പനാജി: ഗോവയിലെ മിരാമര്‍ ബീച്ചില്‍ മലയാളി ടൂറിസ്റുകളായ രണ്ടുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലയാളിയായ വീണ എന്ന സ്ത്രീയേയും അവരുടെ മൂത്ത മകനേയുമാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകനേയും രണ്ട് പെണ്‍മക്കളേയും വിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിഷം കഴിച്ച അശ്വനി, അമൃത എന്നീ പെണ്‍മക്കള്‍ സാധാരണനിലയിലാണെന്നും എന്നാല്‍ മകന്റെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വീണയുടെ ഭര്‍ത്താവ് വാസുദേവ് എറണാകുളത്താണ്. വീണയും മക്കളും ഫിബ്രവരി 13 തിങ്കളാഴ്ചയാണ് ഗോവയിലെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബീച്ചിലെത്തിയ ആളുകളാണ് സംഭവത്തെ പറ്റി പൊലീസില്‍ വിവരമറിയിച്ചത്.

കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+