നൗഷാദ് ഈയാഴ്ച ജയില്‍ മോചിതനാകും
കൊല്ലം: കണ്ണൂ ചൂഴ്ന്നെടുക്കല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട് സൗദിയിലെ ജയിലില്‍ കഴിയുന്ന കൊല്ലം സ്വദേശി നൗഷാദിനെ ഈ ആഴ്ച ജയില്‍മോചിതനാകും. നൗഷാദിന്റെ ഭാര്യ സുഹൈലയാണ് ഇക്കാര്യം അറിയിച്ചത്.
സൗദിയിലെ ഇന്ത്യന്‍ എംബസി അധികൃതരാണ് ഇക്കാര്യം സുഹൈലയെ അറിയിച്ചത്. നൗഷാദിന്റെ മോചനത്തിനായി ആവശ്യമുള്ള രേഖകളെല്ലാം എംബസി ജയില്‍ അധികൃതരെ ഏല്‍പ്പിച്ചിട്ടുണ്ട്. നൗഷാദുമായി താന്‍ കഴിഞ്ഞയാഴ്ച സംസാരിച്ചുവെന്നും ജയില്‍മോചിതനായി ഒരു മാസം ജോലി ചെയ്ത ശേഷം ആറുമാസത്തെ അവധിക്ക് നാട്ടിലെത്താമെന്ന് നൗഷാദ് പറഞ്ഞതായും സുഹൈല അറിയിച്ചു.
സൗദി പൗരനും നൗഷാദുമായുണ്ടായ വഴക്കില്‍ സൗദി പൗരന്റെ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സൗദിയിലെ ശരിഅത്ത് കോടതി നൗഷാദിന്റെ കണ്ണ് ചൂഴ്ന്നെടുത്ത് സൗദിക്കാരന് വച്ചുകൊടുക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഇന്ത്യയിലെത്തിയ സൗദി രാജാവിന്റെ ഇടപെടല്‍ കാരണം കണ്ണു ചൂഴ്ന്നെടുക്കല്‍ ശിക്ഷയില്‍ നിന്നും നൗഷാദിനെ ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications