റിസോര്‍ട്ട് ഉടമയുടെ കൊലപാതകത്തെ പറ്റി അന്വേഷിക്കും: വക്കം
തിരുവനന്തപുരം: വയനാട്ടില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ റിസോര്‍ട്ട് ഉടമ അബ്ദുള്‍ കരീമിന്റെ കൊലപാതകത്തെ പറ്റി ഊര്‍ജിതമായി അന്വേഷിക്കുമെന്ന് മന്ത്രി വക്കം പുരുഷോത്തമന്‍ അറിയിച്ചു. നിയമസഭയില്‍ ബിനോയ് വിശ്വത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംഭവത്തിന് പിന്നില്‍ വയനാട്ടിലെ ടൂറിസത്തെ തകര്‍ക്കുകയെന്ന ലക്ഷ്യം ആര്‍ക്കെങ്കിലും ഉള്ളതായി അറിവില്ലെന്നും ഇക്കാര്യത്തെക്കുറിച്ചും അന്വേഷിക്കുമെന്നും വക്കം പറഞ്ഞു.
വക്കത്തിന്റെ മറുപടിയെ തുടര്‍ന്ന് ബിനോയ് വിശ്വം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.












Click it and Unblock the Notifications