ഇറാഖ് ആക്രമണങ്ങളില്‍ 13 പേര്‍ മരിച്ചു
ബാഗ്ദാദ്: ഇറാഖില്‍ ഫിബ്രവരി13 തിങ്കളാഴ്ചയുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ന്യൂ ബാഗ്ദാദിലുണ്ടായ ഒരു ചാവേര്‍ ബോംബ് സ്ഫോടനത്തിലാണ് ഏഴുപേര്‍ മരിച്ചത്. സ്ഫോടകവസ്തുക്കള്‍ പിടിപ്പിച്ച ബെല്‍റ്റ് ധരിച്ച ചാവേര്‍ ഒരു ബാങ്കിനടുത്ത് വച്ച് ജനങ്ങള്‍ കൂടിനില്‍ക്കുന്നതിനിടയില്‍ വന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.
ഹില്ലയില്‍ പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമികള്‍ സ്ഫോടകവസ്തു വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാക്യൂബയില്‍ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ കുടുംബാംഗങ്ങളെല്ലാവുരം കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിലുള്ള കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications