നേപ്പാള്‍ മുന്‍പ്രധാനമന്ത്രി ഷേര്‍ ബാഹാദൂര്‍ ദുബെ ജയില്‍ മോചിതനായി
കാഠ്മണ്ഡു:നേപ്പാളിലെ മുന്‍പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ ജയില്‍മോചിതനായി. ഫിബ്രവരി 13 തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടടുപ്പിച്ചാണ് കാഠ്മണ്ഡുവിലെ ജയിലില്‍ നിന്നും ദുബെയെ നേപ്പാള്‍ സര്‍ക്കാര്‍ മോചിപ്പിച്ചത്.
ഗ്യാനേന്ദ്രരാജാവ് അധികാരം പിടിച്ചെടുക്കുന്നതിന് മുന്നോടിയായി ദുബൈയടക്കമുള്ള നേപ്പാളിലെ മുതിര്‍ന്ന രാഷ്ട്രീയക്കാരെ തടവിലാക്കിയിരുന്നു. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ കണ്ടുപിടിക്കുന്നതിന് രാജാവ് പിന്നീട് ഒരു കമ്മീഷനും രൂപീകരിച്ചിരുന്നു. ഈ കമ്മീഷന്‍ ദുബെ അഴിമതി നടത്തിയെന്ന് ആരോപിക്കുകയും തുടര്‍ന്ന് രാജാവ് അദ്ദേഹത്തെ തടവിലാക്കുകയുമായിരുന്നു.
എന്നാല്‍ ഭരണഘടനാവിരുദ്ധമായാണ് കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നതെന്ന് നേപ്പാളിലെ സുപ്രീകോടതി വിധിക്കുകയും കമ്മീഷന്‍ തീരുമാനങ്ങള്‍ അസാധുവാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ദുബെയെ മോചിപ്പിച്ചത്.












Click it and Unblock the Notifications