ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ നീട്ടി
കൊളംബോ: ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ ഒരു മാസത്തേക്ക് പാര്‍ലമെന്റ് നീട്ടി. വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കദിര്‍ഗമറിന്റെ വധത്തെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്തിലാണ് ശ്രീലങ്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തിരാവസ്ഥ തുടരുന്നതില്‍ സര്‍ക്കാര്‍ സന്തുഷ്ടരല്ലെന്നും എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ അതിന് നിര്‍ബന്ധിതമാവുകയാണെന്നും സര്‍ക്കാരിന്റെ വക്താവ് പാര്‍ലമെന്റില്‍ അറിയിച്ചു. സ്ഥിതി സാധാരണഗതിയിലേക്ക് തിരിച്ചെത്തിയാല്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം അത് പിന്നീട് നീട്ടിവരികയായിരുന്നു. ശ്രീലങ്കന്‍ ഭരണഘടന അനുസരിച്ച് ഒരു സമയം ഒരു മാസത്തേക്കു മാത്രമേ അടിയന്തിരാവസ്ഥ നീട്ടാന്‍ പാടുള്ളൂ.












Click it and Unblock the Notifications