ഓഹരി സൂചിക പുതിയ ഉയരത്തില്‍
മുംബൈ: മുംബൈ സ്റോക്ക് എക്സ്ചേഞ്ച് സൂചിക ഫിബ്രവരി 15 ബുധനാഴ്ച രാവിലെ 10,190.23 പോയിന്റ് എന്ന പുതിയ ഉയരത്തിലെത്തി. ഫണ്ടുകള്‍ കൂടുതല്‍ വാങ്ങാന്‍ ഓഹരിനിക്ഷേപകര്‍ താല്‍പര്യം കാണിച്ചതിനെ തുടര്‍ന്നാണിത്.
ബുധനാഴ്ച 10,185.05 പോയിന്റ് എന്ന നിലയില്‍ തുടങ്ങിയ സൂചിക ആദ്യ 10 മിനിറ്റിനുള്ളില്‍ തന്നെ 100.45 പോയന്റ് ഉയര്‍ന്ന് പുതിയ ഉയരങ്ങളിലെത്തുകയായിരുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എല്‍ ആന്റ് ടി, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, മാരുതി, ഭെല്‍, ഐടിസി ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ലിവര്‍, സിപ്ല, സത്യം തുടങ്ങിയവയുടെ ഓഹരികള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരുണ്ടായത്.
നിഫ്റ്റിയും ഉയര്‍ന്ന് 3048.80 എന്ന നിലയിലെത്തി.












Click it and Unblock the Notifications