ആന്റണി യുപിഎ ഏകോപന സമിതി അംഗം
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി യുപിഎ ഏകോപന സമിതി അംഗമായി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയാണ് ആന്റണിയുടെ പേര് നാമനിര്‍ദേശം ചെയ്തത്.
സോണിയാഗാന്ധി അധ്യക്ഷയായ സമിതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍സിംഗ്, ശിവരാജ് പാട്ടീല്‍, പ്രണബ് മുക്കര്‍ജി, അംബികാ സോണി എന്നിവരും സഖ്യകക്ഷി നേതാക്കളുമാണ് അംഗങ്ങള്‍. കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത് സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലാണ് സമിതിയിലെ അംഗം. പട്ടേലിനെ കൂടാതെ കോണ്‍ഗ്രസിനെ പ്രതിനിധാനം ചെയ്ത് ആന്റണിയെ കൂടി ഇപ്പോള്‍ സമിതിയില്‍ അംഗമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications