കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡേറ്റിംഗ് വെബ്സൈറ്റിന് പേര് ലാലു റാബ്റി

  • By Staff
Google Oneindia Malayalam News

മുംബൈ: റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവിന്റെയും ഭാര്യ റാബ്റി ദേവിയുടെയും പേരില്‍ ഡേറ്റിംഗ് വെബ് സൈറ്റ്. ലാലുറാബ്റി.കോം എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റ് ഡേറ്റിംഗില്‍ താത്പര്യമുള്ളവര്‍ക്ക് ഇണകളെ തേടാന്‍ വേണ്ടി ഒരുക്കിയിട്ടുള്ളതാണ്.

വിയാന്‍ടെക്.കോം മാനേജിംഗ് ഡയറക്ടര്‍ ബുള്ളറ്റ് മേത്തയാണ് ഈ സൈറ്റ് തുടങ്ങിയത്. ഒരു വിമാനയാത്രയ്ക്കിടെ ലാലുപ്രസാദ് യാദവിനെ കുറിച്ച് പിഎച്ച്ഡി ചെയ്യുന്ന ഒരു സ്ത്രീയെ താന്‍ പരിചയപ്പെട്ടെന്നും അതോടെയാണ് തന്റെ സൈറ്റിന് ലാലുവിന്റെയും റാബ്റിയുടെയും പേര് നല്‍കാനുള്ള ആലോചനയുണ്ടായതെന്നും ബുള്ളറ്റ് മേത്ത പറയുന്നു.

ഇന്ത്യന്‍ ദമ്പതിമാരുടെ പ്രതിഛായയാണ് അവര്‍ക്കുള്ളത്. ലാലുവിന് സഹായം ആവശ്യമുള്ളപ്പോള്‍ റാബ്റി അത് ചെയ്യുന്നു. റാബ്റിക്ക് ആവശ്യമുള്ളപ്പോള്‍ ലാലുവും സഹായിക്കുന്നു- ബുള്ളറ്റ് മേത്ത പറയുന്നു. ലാലുവിന്റെയും റാബ്റിയുടെയും പേരില്‍ തുടങ്ങിയതിനാല്‍ സൈറ്റിന് ഒട്ടേറെ ഹിറ്റുകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X