ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു
ദില്ലി: ഇന്ത്യയിലെ ഏറ്റവുംവേഗതയേറിയ തീവണ്ടിയായ ദില്ലി-ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചു. റെയില്‍വേമന്ത്രി ലാലു പ്രസാദ് യാദവ് ഫിബ്രവരി 15 ബുധനാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു.
ശാസ്ത്രസാങ്കേതിക മന്ത്രി കപില്‍ സിബല്‍, റെയില്‍വേ സഹമന്ത്രി നരന്‍ഭായ് രത്വ, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, റെയില്‍വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പുതിയ തീവണ്ടി ഇപ്പോള്‍ ദില്ലി-ആഗ്ര റൂട്ടിലെ രണ്ടര മണിക്കൂര്‍ യാത്രാസമയം രണ്ടു മണിക്കൂറില്‍ താഴെയാക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ശതാബ്ദി തീവണ്ടികള്‍ സഞ്ചരിക്കുക. പുതിയ തീവണ്ടിയുടെ യാത്രക്കായി ആഗ്ര വരെയുള്ള ട്രാക്കുകള്‍ക്ക് കോണ്‍ക്രീറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. റെയില്‍വേ സേഫ്ററി കമ്മീഷണര്‍ തീവണ്ടി സര്‍വീസിന് അനുമതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications