കശ്മീര്‍ പ്രശ്നപരിഹാരത്തിനായി 24ന് വട്ടമേശ സമ്മേളനം
ദില്ലി: കശ്മീര്‍ പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഫിബ്രവരി 24ന് പ്രധാനമന്ത്രി വട്ടമേശ സമ്മേളനം വിളിച്ചുചേര്‍ത്തു.
കശ്മീരിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളും വിമതഗ്രൂപ്പുകളും വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കും.
കശ്മീര്‍ പ്രശ്നപരിഹാരത്തിനായി കശ്മീരിലെ വിവിധ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണം കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ഹുറീയത് നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
പ്രശ്നം സംബന്ധിച്ച് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസിന്‍ മാലിക്കുമായി പ്രധാനമന്ത്രി ഫിബ്രവരി 17ന് ചര്‍ച്ച നടത്തും. കശ്മീരിലെ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സാജിദ് ലോണുമായി കഴിഞ്ഞ മാസം പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തിയിരുന്നു.












Click it and Unblock the Notifications