അബു സലീമിനെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു
മുംബൈ: അധോലോക നേതാവ് അബു സലീമിനെയും സഹായി ഷാ ആലത്തിനേയും മഹാരാഷ്ട്ര മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് കോടതി മാര്‍ച്ച് ഒന്നുവരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു. അജിത് ദീവാനി വധക്കേസിലാണ് ഇരുവരെയും റിമാന്റ് ചെയ്തത്.
സമ്മര്‍ദത്തെ തുടര്‍ന്നാണ് താന്‍ കുറ്റസമ്മതം നടത്തിയതെന്ന് അബു സലീം കോടതി മുന്‍പാകെ പറഞ്ഞു. ഇക്കാര്യം കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ കേസില്‍ സലീമിന്റെ സഹായിയായിരുന്ന ഷാ ആലം ചൊവ്വാഴ്ച പൊലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയിരുന്നു. ആലത്തിന്റെ മൊഴിയും പൊലീസ് കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു.
സിനിമാതാരം മനീഷയുടെ സെക്രട്ടറിയായിരുന്ന ദീവാനിയെ പണം നല്‍കാത്തതിനെ തുടര്‍ന്ന് സലീമിന്റെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തുകയായിരുന്നു.


Click it and Unblock the Notifications